Kerala Express

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

തൃശൂര്‍: കോംഗോ പനിബാധിതനായി വിദേശത്തുനിന്നെത്തിയ മലപ്പുറം സ്വദേശിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോംഗോ പനി മാറിയശേഷം ദുബായിലെ ആശുപത്രിയില്‍നിന്നു വിട്ടയച്ചതാണ്. നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് മലപ്പുറത്തെ വീട്ടിലേക്കു പോകുന്നവഴിക്ക് തലവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. രോഗിയുടെ രക്തം, മണിപ്പാല്‍, പൂനെ, എന്നിവിടങ്ങളിലെ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. രോഗിയുമായി ബന്ധപ്പെട്ട ഇരുപതോളം പേര്‍ നിരീക്ഷണത്തിലാണ്. മൃഗങ്ങളുടെ ദേഹത്തുള്ള ചെള്ളുകളാണ് രോഗം പരത്തുന്നതെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു. രോഗം ബാധിച്ചയാളുടെ ശ്രമങ്ങളിലൂടെയും രക്തത്തിലൂടെയും രോഗം പകരാനിടയുണ്ട്. പനി, നടുവേദന, തലവേദന, കണ്ണുകള്‍ക്കുണ്ടാകുന്ന അസ്വസ്ഥത എന്നിവയാണ് കോംഗോ പനിയുടെ ലക്ഷണങ്ങള്‍.

തിരുവനന്തപുരം: സര്‍ക്കാര്‍ അനുമതിയില്ലാതെ പുസ്തകമെഴുതിയതിന് മുന്‍ വിജിലന്‍സ് ഡയറക്ടറും ഐഎംജി ഡയറക്ടറുമായ ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസിനും വകുപ്പുതല നടപടിക്കും മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശം.

Sponsored Advertisments