PRAVASI

'ദി ഹോപ്പ് ' മലയാളം സിനിമയുടെ പ്രദർശനം നടന്നു

Blog Image

ക്രിസ്റ്റീയ ഫെയ്ത് സിനിമയയായ " ദി ഹോപ്പ് " എന്ന മലയാളം സിനിമയുടെ പ്രദർശനം സാൻ ഹൊസെയിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ നടന്നു


സാൻ ഹോസെ, കാലിഫോർണിയ: ക്രിസ്റ്റീയ ഫെയ്ത് സിനിമയയായ " ദി ഹോപ്പ് " എന്ന മലയാളം സിനിമയുടെ പ്രദർശനം സാൻ ഹൊസെയിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ നടന്നു . വിശുദ്ധ ദിനമായ ഓശാന ഞായറാഴ്ച ആയിരുന്നു സിനിമയുടെ പ്രദർശനം . പള്ളിയിലെ ഓശാന കുർബാനയ്ക്കു ശേഷം പള്ളി ഹാളിൽ ആയിരുന്നു സിനിമ പ്രദർശനം . കുരിശുമരണത്തിനു മുമ്പായി കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലേമിലേക്ക് വന്ന ക്രിസ്തുവിനെ ഒലിവിന്റെ ചില്ലകളേന്തി ആര്‍പ്പുവിളികളോടെ ജനം സ്വീകരിച്ചതിന്റെ അനുസ്മരണമായമാണ് ക്രൈസ്തവദേവാലയങ്ങളിലെങ്ങും ഓശാനയാച്ചരിക്കുന്നത്.  ഈ പ്രിത്യേക ദിനത്തിൽ തന്നെ ഈ സിനിമ ഇടവകയിൽ പ്രദർശിപ്പിക്കാൻ സാധിച്ചതിൽ താൻ ഏറെ സന്തോഷിക്കുന്നതായി വികാരി ഫാദർ ജെമി പുതുശ്ശേരി പറഞ്ഞു, അതോടൊപ്പം ഇതിനായി മുൻകൈ എടുത്ത കൈക്കാരൻ ജോസ് മാമ്പിള്ളിൽനെയും ഇടവക അംഗം ഫ്രാൻസിസ്‌ പറത്തറയെയും അഭിനന്ദിച്ചു . ഈശോയുടെ കഥ പറയുന്ന സാധാരണ സിനിമകളിൽ നിന്നും വ്യതസ്‌തമായ ഒരു ശൈലി  ആണ് ഈ സിനിമയുടേത് എന്ന് ഇടവകാംഗങ്ങൾ അഭിപ്രായപ്പെട്ടു.

.

ജോയ് കല്ലുകാരൻ ആണ് ഈ ചിത്രത്തിന്റെ സംവിധാനം .  ജെറി ജോർജ് ആണ് അമേരിക്കയിൽ ഈ സിനിമ വിതരണം ചെയ്യുന്നത് . താരങ്ങൾ ആയ സിജോയ് വര്ഗീസ് , ലെന , ശ്രീകാന്ത്  മുരളി , പഴയകാല നായകൻ രാഘവൻ , സുനിൽ സുഖദ തുടങ്ങിയവരാണ് അഭിനേതാക്കൾ .

Read More

Related Posts