LITERATURE

രജനികാന്തിന്റെ ബയോപിക് ഒരുങ്ങുന്നു

Blog Image

പ്രമുഖ ബോളിവുഡ് നിര്‍മ്മാതാവ് സാജിത് നഡ്വാല രജനികാന്തിന്റെ ജീവിത കഥ സിനിമയാക്കാനുള്ള അവകാശം കരസ്ഥമാക്കിയെന്നാണ് വിവരം. ഇപ്പോള്‍ സല്‍മാന്‍ നായകനായി എത്തുന്ന എആര്‍ മുരുകദോസ് ചിത്രം സിക്കന്തറിന്റെ നിര്‍മ്മാണഘട്ടത്തിലാണ് സാജിത് നഡ്വാല. അതിന് ശേഷം രജനി ചിത്രത്തിലേക്ക് കടക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ ഒരു ബയോപിക് തരംഗം തന്നെ നിലനില്‍ക്കുന്നുണ്ട്. ഇപ്പോഴിതാ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ബയോപിക് ഒരുങ്ങുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഹംഗാമ.കോം കഴിഞ്ഞ ദിവസം പുറത്തുവിട്ട വാര്‍ത്ത പ്രകാരം പ്രമുഖ ബോളിവുഡ് നിര്‍മ്മാതാവ് സാജിത് നഡ്വാല രജനികാന്തിന്റെ ജീവിത കഥ സിനിമയാക്കാനുള്ള അവകാശം കരസ്ഥമാക്കിയെന്നാണ് വിവരം. ഇപ്പോള്‍ സല്‍മാന്‍ നായകനായി എത്തുന്ന എആര്‍ മുരുകദോസ് ചിത്രം സിക്കന്തറിന്റെ നിര്‍മ്മാണഘട്ടത്തിലാണ് സാജിത് നഡ്വാല. അതിന് ശേഷം രജനി ചിത്രത്തിലേക്ക് കടക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ ഒരു ബയോപികിന്റെ അവകാശം വാങ്ങാന്‍ ചിലവാക്കിയ ഏറ്റവും കൂടിയ തുകയാണ് രജനികാന്തിന് വാഗ്ദാനം ചെയ്യപ്പെട്ടത് എന്നാണ് വിവരം. എന്തായാലും സംവിധായകന്‍ ആരെന്നോ, ആരൊക്കെയാണ് താര നിര എന്നോ ഇതുവരെ വ്യക്തമല്ലെങ്കിലും. ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ 2025 ഓടെ ആരംഭിക്കും എന്നാണ് വിവരം.

അതേ സമയം ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യന്റെ അവസാനഘട്ടത്തിലാണ് ഇപ്പോള്‍ രജനി അഭിനയിക്കുന്നത്. അതിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സണ്‍ പിക്‌ചേര്‍സ് നിര്‍മ്മിക്കുന്ന കൂലിയില്‍ രജനികാന്ത് അഭിനയിക്കും. ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ അടുത്തിടെ പുറത്തുവന്നിരുന്നു.

Related Posts