LITERATURE

പുനർജൻമം- കവിത

Blog Image

സ്വപ്നത്തിൻ മണിമാളിക
 തകർത്ത എൻ സ്വപ്നമേ
ദുഃഖമാം  ആഴക്കടലിൽ മുങ്ങി തപ്പിയപ്പോൾ
എൻ്റെ കൈയ്യിൽ
കിട്ടിയത് ദുഃഖത്തിന്റെ 
മുത്തുച്ചിപ്പികൾ  മാത്രം

 


 


സ്വപ്നത്തിൻ മണിമാളിക
 തകർത്ത എൻ സ്വപ്നമേ
ദുഃഖമാം  ആഴക്കടലിൽ മുങ്ങി തപ്പിയപ്പോൾ
എൻ്റെ കൈയ്യിൽ
കിട്ടിയത് ദുഃഖത്തിന്റെ 
മുത്തുച്ചിപ്പികൾ  മാത്രം

പകച്ചുപോയ എൻ 
മിഴികളിൽ നിന്ന്
അടർന്ന് വീണതും
കണ്ണീരിൻ പളുങ്കുകൾ  തന്നെ

സ്നേഹത്തിൻ തലോടലിനായ്
കൈ നീട്ടിയ കരങ്ങളെ
തിരമാലകളായ് തല്ലി
തകർത്തത് എന്തേ നീ

വരം നൽകുക നീ എനിക്ക്
പുനർജനിക്കാനായ്
നിൻ നെഞ്ചിൽ ഒട്ടികിടക്കുന്ന
മുത്തുച്ചിപ്പിയായ് 
ഒരു പുനർജൻമം തരിക
നീ എൻ  കണ്ണാ

മിനി തോമസ്

Related Posts