PRAVASI

പാട്ടുത്സവം സാൻ ഹൊസെയിൽ ഗംഭീര വിജയം

Blog Image

പ്രശസ്‌ത സിനിമ പിന്നണി ഗായികയും , അവതാരികയും , അഭിനേത്രിയുമായ റിമി റ്റോമിയുടെ  നേതൃത്വത്തിൽ അമേരിക്കയിൽ  നടന്ന പാട്ടുത്സവം എന്ന മെഗാ ഷോ കാലിഫോർണിയയിലെ സാൻ ഹൊസെയിൽ വമ്പൻ വിജയം


സാൻ ഹോസെ , കാലിഫോർണിയ : പ്രശസ്‌ത സിനിമ പിന്നണി ഗായികയും , അവതാരികയും , അഭിനേത്രിയുമായ റിമി റ്റോമിയുടെ  നേതൃത്വത്തിൽ അമേരിക്കയിൽ  നടന്ന പാട്ടുത്സവം എന്ന മെഗാ ഷോ കാലിഫോർണിയയിലെ സാൻ ഹൊസെയിൽ വമ്പൻ വിജയം . കാലിഫോർണിയയിൽ സാൻ ഹോസെ ഉൾപ്പെടുന്ന ബേ ഏരിയയിലെ ക്നാനായ കമ്മ്യൂണിറ്റി ആയിരുന്നു ഈ മെഗാ ഷോ സംഘടിപ്പിച്ചത്‌  . ബേ ഏരിയാ ക്നാനായ കൂട്ടായ്മയ്ക്കു വേണ്ടി ക്നാനായ കാത്തലിക് കോൺഗ്രസ്  ഓഫ് നോർത്തേൺ കാലിഫോർണിയ (കെ സി സി എൻ സി ), സെന്‍റ് മേരീസ് ക്നാനായ കാത്തലിക് ചർച്ച് എന്നിവർ സംയുക്തമായിട്ടാണ് ഈ മെഗാഷോ ഇവിടെ സംഘടിപ്പിച്ചത്‌ . റെഡ്‌വുഡ് സിറ്റിയിലെ പ്രശസ്തമായ ഫോക്സ് തിയേറ്ററിൽ ഏപ്രിൽ 28ന്  ആയിരുന്നു  ഈ മെഗാഷോ അരങ്ങേറിയത് . കോവിഡ് എന്ന മഹാമാരിക്ക് ശേഷം ആദ്യമായാണ് ഇത്തരത്തിൽ ഒരു മെഗാഷോ നടന്നത് .
റിമി റ്റോമിയോടൊപ്പം പ്രശസ്‌ത പിന്നണി ഗായകരായ ബിജു നാരായണൻ , ശ്രീനാഥ് ,യുവത്വത്തിന്‍റെ തുടുപ്പുമായി  കൗഷിക് എന്നീ ഗായകരും ,കോമഡി താരങ്ങളായ അനീഷ് ,അശ്വതി,മായാ എന്നിവരും പങ്കെടുത്തു . പാട്ടിനോടൊപ്പം ചടുല നൃത്ത ചുവടുകളുമായി റിമി സ്റ്റേജിൽ വന്നപ്പോൾ ജന സാഗരം ഇളകിമറിഞ്ഞു . റിമിയുടെ നൃത്തത്തിന് മാറ്റുകൂട്ടാനായി സാൻ ഹൊസെയിലെ വിവിധ കലാകാരന്‍മാരും  പങ്കുചേർന്നു . തങ്ങൾക്കു ലഭിച്ച ഈ പിന്തുണയിലും ആവേശത്തിലും ഈ സംഘവും , ഈ മെഗാ ഷോ അമേരിക്കയിൽ ഉടനീളം സംഘടിപ്പിച്ച ഡയസ് ദാമോദരനും   നന്ദി രേഖപ്പെടുത്തി . ഈ മെഗാഷോയുടെ വിജയത്തിനു വേണ്ടി പിന്തുണ നൽകിയ എല്ലാ ബിസിനസ്സ്, മെഗാ സ്പോൺസേഴ്‌സിനെയും ആദരിക്കുന്നതിനായി ഏപ്രിൽ 29 നു  നടന്ന വിരുന്നു സൽക്കാരത്തിൽ  പാട്ടുത്സവത്തിനോടനുബന്ധിച്ചുള്ള എല്ലാ കലാകാരന്‍മാരും പങ്കുചേർന്നു . തങ്ങൾക്കു സാൻ ഹൊസെയിലെ മലയാളീ സമൂഹത്തിൽനിന്നും ലഭിച്ച സ്വീകരണവും സ്നേഹവും വളരെ ഹൃദയസ്പർശി ആയിരുന്നു എന്ന് താരങ്ങൾ അറിയിച്ചു .
ഈ മെഗാഷോ ഇവിടെ കൊണ്ടുവരുന്നതിനും, വിജയപ്പിക്കുന്നതിനുമായി അഹോരാത്രം പ്രവർത്തിച്ച KCCNC  പ്രസിഡന്‍റ് ഷിബു പാലക്കാട്ടിന്റെ നേതൃത്വത്തിൽ ഉള്ള  കമ്മിറ്റി മെമ്പേഴ്സിനെ സെന്‍റ് മേരീസ് ക്നാനായ കാത്തലിക്  പള്ളി വികാരി ഫാദർ ജെമി പുതുശ്ശേരി അനുമോദിക്കുന്നതിനോടൊപ്പം ഈ ഷോയുമായി സഹകരിച്ച എല്ലാ മലയാളികളോടും ക്നാനായ സമൂഹത്തിന്‍റെ പേരിൽ നന്ദി രേഖപ്പെടുത്തി . 
ഷിബു ബേബി  പാലക്കാട്ട് (പ്രസിഡന്‍റ് ,KCCNC ), സിജോ പറപ്പള്ളി (വൈസ് പ്രസിഡന്‍റ് ,KCCNC ), അനിഷ് പുതുപ്പറമ്പിൽ ( സെക്രട്ടറി , KCCNC ), അനു അമോൽ ചെറുകര (ജോയിന്‍റ്‌ സെക്രട്ടറി , KCCNC ), രാജു മാത്യു കറുത്തേടം (ട്രഷറർ , KCCNC ), ജോസ് മാമ്പിള്ളിൽ (ട്രസ്റ്റി , സെന്‍റ് മേരീസ്‌ ക്നാനായ കാത്തലിക് ചർച്ച് ), ബിജു പുളിക്കൽ (നാഷണൽ കൗൺസിൽ മെമ്പർ,KCCNA ), രാജു ചെമ്മാച്ചേരിൽ , അനിൽ കണ്ടാരപ്പള്ളിൽ , കൊച്ചുമോൻ കൊക്കരവാലയിൽ ,റ്റോമി പഴയമ്പള്ളിൽ , മാത്യു തുരുത്തെപീടികയിൽ , റ്റാന്യ കുടിലിൽ.എന്നിവരായിരുന്നു കോർ കമ്മിറ്റി മെമ്പേഴ്‌സ് .  

Related Posts