LITERATURE

നൊമ്പരങ്ങളുടെ പുസ്തകം; ശ്രീകുമാർ ഉണ്ണിത്താൻ ഓരോ കുറിപ്പിലൂടെയും സ്വയം ആവിഷ്ക്കരിക്കുന്ന പുസ്തകം

Blog Image

രോഗവും മരണവും ജീവിതത്തെ അഗാധമായി ബാധിക്കും. സ്വപ്നങ്ങൾ മാഞ്ഞു പോവുകയും പ്രതീക്ഷകൾ അസ്തമിക്കുകയും ചെയ്യും. അതാജീവിതത്തിന്റെ നദിക്കരയിൽ ഏകാകിയായി നിൽക്കേണ്ടിവരും.ആ ഒറ്റപെടൽമറികടക്കുക എന്നത് ക്ലേശകരമായ ഒന്നാണ്,അതിജീവിക്കുക എന്നത്  ലളിതമായ ഒന്നല്ല. ജീവിതത്തിലേക്ക് തിരിച്ചു വരാനും സജീവമാകാനും ഒരു പാട് വഴികളുണ്ട്. അതിലൊന്നാണ് അക്ഷരങ്ങളെ കുട്ടു പിടിച്ച്, അനുഭവങ്ങളെ ആ വീഷ്ക്കരിക്കുക എന്നത്.


രോഗവും മരണവും ജീവിതത്തെ അഗാധമായി ബാധിക്കും. സ്വപ്നങ്ങൾ മാഞ്ഞു പോവുകയും പ്രതീക്ഷകൾ അസ്തമിക്കുകയും ചെയ്യും. അതാജീവിതത്തിന്റെ നദിക്കരയിൽ ഏകാകിയായി നിൽക്കേണ്ടിവരും.ആ ഒറ്റപെടൽമറികടക്കുക എന്നത് ക്ലേശകരമായ ഒന്നാണ്,അതിജീവിക്കുക എന്നത്  ലളിതമായ ഒന്നല്ല. ജീവിതത്തിലേക്ക് തിരിച്ചു വരാനും സജീവമാകാനും ഒരു പാട് വഴികളുണ്ട്. അതിലൊന്നാണ് അക്ഷരങ്ങളെ കുട്ടു പിടിച്ച്, അനുഭവങ്ങളെ ആ വീഷ്ക്കരിക്കുക എന്നത്. അതിനിടയിലൂടെ നൊമ്പരങ്ങളും വിഷാദവും ആകാംഷയുമെല്ലാം വാർന്നു പോകും.ഉത്സാഹഭരിതരും ജീവിതാസക്തരുമാക്കി മാറ്റും ശ്രീകുമാർ ഉണ്ണിത്താൻ എന്ന എന്റെ സുഹൃത്ത് ഈ കുറിപ്പുകളിലൂടെ ചെയ്യുന്നത് അതാണ്. വിഷാദ കാലത്തു നിന്നും ജീവിതത്തെ തിരിച്ചു പിടിക്കാനുള്ള ആഗ്രഹമാണ് ഇവിടെ നാം വായിക്കുന്നത്.

ശ്രീകുമാറിന്റെ ഭാര്യ ഉഷ ഉണ്ണിത്താൻ  രണ്ട് വർഷം മുമ്പ് അർബുദ രോഗത്തിന് കീഴടങ്ങുകയായിരുന്നു. സത്യത്തിൽ ധീരയായി നിന്ന് രോഗത്തോട് പൊരുതി തോൽക്കുകയായിരുന്നു.സന്തോഷവും ആഹ്ലാദവും നിറഞ്ഞ കുടുംബ ജീവിതാന്തരീക്ഷത്തെ ആ മരണം വല്ലാതെ ബാധിച്ചു. ഒരു പാട് പ്രതിക്ഷകളും ആഗ്രഹങ്ങളും ബാക്കിവെച്ചിട്ടാണ് ഉഷ ഉണ്ണിത്താൻ യാത്രയായത് ശ്രീകുമാറിനെ സംബന്ധിചിടത്തോളം വലിയ ആഘാതമായിരുന്നു. സ്വാഭാവികമായും ജീവിതത്തിന്റെ ഏകാന്തതയിലേക്ക് മാറി നിൽക്കേണ്ടി വന്നിട്ടുണ്ടാവും. അത് തരണം ചെയ്യാൻ ജീവിതത്തിലെ സന്തോഷകരമായ ഓർമ്മകളെ പുനരാനയിക്കുന്നു. കാലത്തെ പ്രത്യാശാഭരിതമായി നേരിടുന്നു. വിഷാദത്തിന്റെ തിരകളല്ല സ്നേഹത്തിന്റെ ശീതളഛായയാണ് വേണ്ടതെന്ന് ശ്രീകുമാർ ഉണ്ണിത്താൻ  കണ്ടെത്തുന്നു.അതാണ് ഈ കുറിപ്പുകളുടെ പ്രേരണ. അതിജീവനത്തിന്റെ സാധ്യതകൾ അക്ഷരങ്ങളിലൂടെ സ്വയം കണ്ടെത്തുന്നു.

പതിനാല് കുറിപ്പുകളാണ് ഈ പുസ്തകത്തിലുള്ളത്. സ്വന്തം ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഓരോന്നും രൂപപെടുത്തിയിരിക്കുന്നത്. സാധാരണ ഇത്തരം വിയോഗ സന്ദർഭങ്ങളിൽ എഴുതുന്നത് പലതും വിലാപഗീതമായി മാറാറുണ്ട്. അതിൽ കണ്ണിരിന്റെ ഒഴുക്ക് ഉണ്ടാവും. എന്നാൽ ശ്രീകുമാർ ജീവിതത്തെ അഭിമുഖീകരിക്കുന്നത് സമചിത്തതയോടെയാണ്. സ്നേഹവും കാരുണ്യവും കരുതലും ഓരോ കുറി പ്പിലുമുണ്ട്. അതിൽ പ്രസന്നതയും പ്രകാശവുമുണ്ട്. യഥാർത്ഥത്തിൽ അതാണ് ഈ കുറിപ്പുകൾ വായിക്കാൻ പ്രേരിപ്പിക്കുന്നത്. ഇതിലെ ഓരോ വരികൾ വായിക്കുമ്പോഴും അതിൽ ശ്രീകുമാറിന്റെ സാന്നിധ്യം ഉണ്ട്.,ആ ജീവിതത്തിന്റെ സ്പന്ദമുണ്ട്.
ജീവിതത്തിലൂടെ കടന്നുപോയ നിരവധി പേരെ ഓർക്കുന്നുണ്ട് അവരുടെ സ്നേഹം കരുതൽ കാരുണ്യം ഒക്കെ. അമ്മയില്ലാത്ത വീടിനെ കുറിച്ച്‌ ഇങ്ങനെ എഴുതുന്നു, "അമ്മയില്ലാത്ത വീട് ശൂന്യമാണ്.നിറച്ചുണ്ടിരുന്നവന്റെ ഒഴിഞ്ഞ വയർ പോലെ ശൂന്യം. അമ്മയുടെകൈപുണ്യം അറിയാത്ത ദിനങ്ങൾക്ക് തൃപ്തിയുണ്ടാവില്ല. അമ്മയുടെ കൈപുണ്യ മേൽക്കാത്ത രസ കൂട്ടുകളോട് പിണങ്ങി നാവ് വിശപ്പിനോട് പരിഭവം പറഞ്ഞേക്കാം. ഒരായിരം ചോദ്യങ്ങൾ അടുക്കളയുടെ ചുമരിൽ തട്ടി പ്രതിധ്വനിച്ചേക്കാം." അമ്മ എന്ന സാന്നിധ്യത്തെ ഇങ്ങനെ വൈകാരികമായി തന്നെ അവതരിപ്പിക്കുന്നു. സ്നേഹമാണ് മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാന രസമെന്ന് ശ്രീകുമാർ വിശ്വസിക്കുന്നു. "ഈ ജീവിതത്തിൽ നമുക്ക് എന്തൊക്കെ സംഭവിച്ചാലും ഒരു മനുഷനിൽ നിന്ന് അല്ലങ്കിൽ ഒരു വ്യക്തിയിൽ നിന്ന് നമുക്ക് മഹത്തായി കിട്ടുന്നതും മഹത്തായി കൊടുക്കാൻ സാധിക്കുന്നതും സ്നേഹമാണ്. അതുകൊണ്ട് സ്നേഹിക്കുക സ്നേഹിക്കപെട്ടുക"

ദീർഘകാലമായി പ്രവാസിയായി ജീവിക്കുന്ന ശ്രീകുമാറിന്റെ ഗൃഹാതുര ഓർമ്മകളും ഇതിലുണ്ട്. ഓണവും വിഷുവുമൊക്കെ കടന്നുപോകുമ്പോൾ ഒരു പാട് ഓർമ്മകൾ ഉണർന്നു വരും. ശ്രീകുമാർ എഴുതുന്നു", കാലം കറങ്ങി തിരിഞ്ഞു വീണ്ടും ഒരു വിഷുക്കാലം കൂടി നമ്മുടെ ലോകത്ത് എത്തിയിരിക്കുന്നു. പഴയ കാലത്തെ നല്ല നല്ല ഓർമ്മകൾ വീണ്ടും മനസിൽ എത്തുന്നു. ഐശ്വര്യത്തിന്റെപ്രതീകമായിരുന്ന ആ പഴയ കാലം ഒന്നുകൂടെവന്നിരുന്നെങ്കിൽ എന്ന് ആശിച്ചു പോകാത്തതാരാണ്."

ശ്രീകുമാർ ഉണ്ണിത്താൻ ഓരോ കുറിപ്പിലൂടെയും സ്വയം ആവിഷ്ക്കരിക്കുകയാണ്., സ്വയം കണ്ടെത്തുകയാണ് ചെയ്യുന്നത്. തന്നിലേക്കു തന്നെയുളള സഞ്ചാരമാണ് നടത്തുന്നത്. അതിനുളളിൽ സാന്ത്വനവും കാരുണ്യവും നന്മയും ഉണ്ട്. ദീർഘകാലത്തെ പ്രവാസ ജീവിതമുണ്ടങ്കിലും ഭാഷ ഇപ്പോഴും കൂടെയുണ്ട്. തെളിമയോടെ, വ്യക്തതയോടെ, ഓരോ കുറിപ്പും എഴുതിയിരിക്കുന്നു. മനസ്സിൽ നൊമ്പരവും കാരുണ്യവും അത് സൃഷ്ടിക്കുന്നു.ശ്രീകുമാറിന് എഴുത്തിലൂടെ ഇനിയും മൂന്നോട്ട് സഞ്ചരിക്കാൻ കഴിയും. 

പ്രദിപ് പനങ്ങാട്


Related Posts