PRAVASI

ഹൂസ്റ്റണ്‍ പെന്തെക്കോസ്തു ഫെലോഷിപ്പിനു നവ നേതൃത്വം

Blog Image

ഹൂസ്റ്റണ്‍ പെന്തെക്കോസ്തു ഫെലോഷിപ്പിനു പുതിയ നേതൃത്വം. ഹൂസ്റ്റണിലും പ്രാന്തപ്രദേശങ്ങളിലും ഉള്ള ഉപദേശ ഐക്യമുള്ള 16 സഭകളുടെ ഐക്യവേദിയാണ് ഹൂസ്റ്റണ്‍ പെന്തെക്കോസ്തു ഫെലോഷിപ്പ്.


ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ പെന്തെക്കോസ്തു ഫെലോഷിപ്പിനു പുതിയ നേതൃത്വം. ഹൂസ്റ്റണിലും പ്രാന്തപ്രദേശങ്ങളിലും ഉള്ള ഉപദേശ ഐക്യമുള്ള 16 സഭകളുടെ ഐക്യവേദിയാണ് ഹൂസ്റ്റണ്‍ പെന്തെക്കോസ്തു ഫെലോഷിപ്പ്.
ഈ വര്‍ഷത്തെ ഭാരവാഹികളായി പ്രസിഡണ്ട് ഡോ. ഷാജി ഡാനിയേല്‍, വൈസ് പ്രസിഡണ്ടായി പാസ്റ്റര്‍ ചാക്കോ പുളിയംപ്പള്ളില്‍, സെക്രട്ടറി തോമസ് വര്‍ഗീസ്, ട്രഷറര്‍ ജേക്കബ് ജോണ്‍, സോംഗ് കോ-ഓര്‍ഡിനേറ്റര്‍ പാസ്റ്റര്‍ സിബിന്‍ അലക്സ്, ചാരിറ്റി കോ-ഓര്‍ഡിനേറ്റര്‍ കുരുവിള മാത്യു, മീഡിയ കോ-ഓര്‍ഡിനേറ്റര്‍ ജോയി തുമ്പമണ്‍ എന്നിവരെ തെരഞ്ഞെടുത്തു.
പ്രസിഡണ്ട് ഡോ. ഷാജി ഡാനിയേല്‍ ക്രിസ്ത്യന്‍ അസംബ്ലി ഹൂസ്റ്റണിന്‍റെ സീനിയര്‍ പാസ്റ്ററും ഐപിസി ഡല്‍ഹിയുടെ പ്രസിഡണ്ട് കൂടിയാണ്.
എച്ച്ഡബ്ല്യുപിഎഫ് (HWPF)  എന്ന സഹോദരി സംഘടനയുടെ പ്രസിഡണ്ടായി ഡോ. ജോളി ജോസഫ്, യുവജന വിഭാഗമായ HYPF-ന്‍റെ പ്രസിഡണ്ടായി ഡോ. ഡാനീ ജോസഫും പ്രവര്‍ത്തിക്കുന്നു.
ഏകദിന സമ്മേളനങ്ങള്‍, സെമിനാറുകള്‍, പാസ്റ്റേഴ്സ് മീറ്റിങ്ങുകള്‍, വര്‍ഷാന്തര ത്രിദിന കണ്‍വന്‍ഷനുകളും ഐക്യകൂട്ടായ്മയും കൂടാതെ ഇന്ത്യയിലും അമേരിക്കയിലും വിവിധ പ്രേക്ഷിതപ്രവര്‍ത്തനങ്ങള്‍, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കമ്മറ്റി രൂപരേഖ തയ്യാറാക്കികഴിഞ്ഞു. യുവജന സഹോദരി സമ്മേളനങ്ങളും വിപുലമായി നടത്തുവാന്‍ സമഗ്രമായ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ പ്രോഗ്രാമില്‍ അമേരിക്കയില്‍ തന്നെ ചാരിറ്റിപ്രവര്‍ത്തനങ്ങളും മറ്റും നടത്തുവാന്‍ ഉള്ള ശ്രമങ്ങള്‍ ശ്രദ്ധേയമാണ്. ഏതാണ്ട് 27 വര്‍ഷം പിന്നിടുന്ന ഈ ഐക്യകൂട്ടായ്മ പെന്തെക്കോസ്തു ഐക്യത്തിന്‍റെയും കൂട്ടായ്മയുടെയും മകുടോദാഹരണമാണ്.

Related Posts