Kerala Express

ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് പി.എന്‍. ഭഗവതി (95) അന്തരിച്ചു.

രോഗബാധിതനായി ചികിത്സയിലായിരുന്നു. ഇന്ത്യയുടെ പതിനേഴാം ചീഫ് ജസ്റ്റിസായി 1985 ജൂലൈ 12-ന് സ്ഥാനമേറ്റ അദ്ദേഹം 1986 ഡിസംബര്‍ 20-ന് വിരമിച്ചു. 1921 ജൂണ്‍ 15-ന് ഗുജറാത്തിലായിരുന്നു ജനനം. ബോംബെ ലോകോളജില്‍നിന്ന് നിയമബിരുദമെടുത്ത പി.എന്‍. ഭഗവതി ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. 1960-ല്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിതനായി. 1967-ല്‍ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 1973-ല്‍ സുപ്രീംകോടതി ജസ്റ്റിസായി സ്ഥാനക്കയറ്റം കിട്ടി.
ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ പൊതുതാല്പര്യ ഹര്‍ജി എന്ന ആശയം കൊണ്ടുവന്നതിന്‍റെ  പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരോടൊപ്പം ജുഡീഷ്യല്‍ ആക്ടിവിസത്തിന്‍റെ വക്താവായിരുന്ന.

Sponsored Advertisments