Kerala Express

മുംബൈ: നോട്ട് നിരോധനത്തിനു ശേഷം റിസര്‍വ് ബാങ്ക് രണ്ടാമത്തെ ബാച്ച് 500 രൂപ നോട്ടുകള്‍ പുറത്തിറക്കാനൊരുങ്ങുന്നു.

പ്രചാരത്തിലുള്ള 500 രൂപ നോട്ടുകളുടെ മാതൃകയിലാണ് പുതിയ നോട്ടും. പുറത്തിറങ്ങാനിരിക്കുന്ന നോട്ടുകളില്‍ നമ്പറുകളുടെ കൂടെ ഇംഗ്ലീഷില്‍ എ എന്ന അക്ഷരവും 2017 എന്ന വര്‍ഷവുമുണ്ട്. ഒരു ഭാഗത്ത് മഹാത്മാ ഗാന്ധിയുടെയും മറുഭാഗത്ത് ചെങ്കോട്ടയുടെയും ചിത്രങ്ങളുള്ള നോട്ടില്‍ ആര്‍ബിഐ ഗവര്‍ണര്‍ ഡോ. ഊര്‍ജിത് പട്ടേലിന്‍റെ ഒപ്പാണുള്ളത്. ചെങ്കോട്ടയുടെ ചിത്രത്തിന് താഴെയായി പരിസര ശുചിത്വത്തെക്കുറിച്ചുള്ള സന്ദേശവുമണ്ട്. നിലവിലുള്ളവയെക്കാള്‍ നേരിയ നേരിയ വലുപ്പ വ്യത്യാസമുള്ള നോട്ടുകളില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളുമുണ്ട്.

Sponsored Advertisments

GP-Adv2
TSI-Adv