Kerala Express

ന്യൂഡല്‍ഹി: ഗംഗാനദിയെ മലിനമാക്കുന്നവര്‍ക്ക് ഏഴു വര്‍ഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ ലഭിക്കുന്ന വിധത്തിലുളള നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു.

ഗംഗ ദേശീയ നദി ബില്‍ 2017 പ്രകാരമാണ് ബില്ലിന്‍റെ കരട് കേന്ദ്രസമിതി തയാറാക്കിയത്. ഇതോടെ ഗംഗയെ മലിനമാക്കുന്നത് ഏഴു വര്‍ഷം തടവുശിക്ഷ ലഭിക്കുന്ന മോഷണം, വഞ്ചന, പരുക്കേല്‍പ്പിക്കല്‍ എന്നിവയ്ക്ക് സമാനമായ കുറ്റകൃത്യമായി മാറും. ഗംഗാനദിയിലെ ജലം മലിനമാക്കുക, ജലപ്രവാഹത്തിന് തടസ്സമുണ്ടാക്കുക, നദീതടത്തില്‍ കുഴികളുണ്ടാക്കുക, അനുവാദമില്ലാതെ ജട്ടികള്‍ നിര്‍മ്മിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നിയമ ലംഘനത്തിന്‍റെ പട്ടികയില്‍ വരുക.

Sponsored Advertisments