Kerala Express

റായ്പൂര്‍: ഛത്തീസ്ഗഡിലെ സുക്മയില്‍ രാജ്യത്തെ നടുക്കി, മാവോയിസ്റ്റുകള്‍ നടത്തിയ കൂട്ടക്കുരുതിയില്‍ 26 സിആര്‍പിഎഫ് ജവാന്മാര്‍ക്കു ജീവഹാനി. ആറു പേര്‍ക്കു പരുക്കേറ്റു. തെക്കന്‍ ബസ്തറിലെ കാലാപത്തര്‍ മേഖലയിലെ ബര്‍കപാലിനും ചിന്‍താഗുഫയ്ക്കും മധ്യേ ഏപ്രില്‍ 24നു ഉച്ചയ്ക്ക് 12.25നായിരുന്നു ആക്രമണം. പ്രദേശത്തു നിര്‍മ്മിച്ചുകൊണ്ടിരുന്ന റോഡിനു സുരക്ഷയൊരുക്കിയിരുന്ന സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയുടെ 74-ാം ബറ്റാലിയന്‍റെ വാഹനവ്യൂഹത്തിനു നേരെയായിരുന്നു ആക്രമണം. തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി നിയോഗിക്കപ്പെട്ട സേനാംഗങ്ങള്‍ക്കു നേരെ കുന്നിനു മുകളില്‍നിന്ന് മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഗ്രനേഡ് എറിയുകയും ചെയ്തു. സേനാംഗങ്ങളില്‍ എട്ടുപേരെ കണ്ടെത്താനായിട്ടില്ല. പ്രദേശം മുഴുവന്‍ വിശദമായി തെരഞ്ഞതിനു ശേഷമേ ഏറ്റുമുട്ടലിനെക്കുറിച്ച് കൃത്യമായ ചിത്രം ലഭിക്കൂവെന്ന് സിആര്‍പിഎഫ് വൃത്തങ്ങള്‍ അറിയിച്ചു.

Sponsored Advertisments

TSI-Adv
GP-Adv2