Kerala Express

തിരുവനന്തപുരം: കേരളത്തില്‍നിന്നുള്ള സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രി സന്ദര്‍ശനാനുമതി നിഷേധിച്ചു.

വരള്‍ച്ചാ ദുരിതാശ്വാസവും കൂടുതല്‍ അരിവിഹിതവും ആവശ്യപ്പെടുന്നതിനാണ് പ്രധാനമന്ത്രിയെ കാണാനിരുന്നത്. അനുമതി നിഷേധിച്ചതില്‍ നിയമസഭ പ്രതിഷേധിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം നിയമസഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പ്രധാനമന്ത്രിയുടെ നിലപാടിനെ ‌അപലപിച്ചു. കേരളാ നിയമസഭയുടെ കൂട്ടായ പ്രതിഷേധം പ്രധാനമന്ത്രിയെ അറിയിക്കുമെന്നു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. ബിജെപി അംഗം ഒ. രാജഗോപാല്‍ വിയോജിച്ചു. രണ്ടാംപ്രാവശ്യമാണ് കേരളത്തില്‍നിന്നുള്ള സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രി അനുമതി നിഷേധിക്കുന്നത്.

Sponsored Advertisments

GP-Adv2
TSI-Adv