Kerala Express

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാര തുക കീടനാശിനി കമ്പനികളില്‍നിന്ന് ഈടാക്കണമെന്ന് സുപ്രീംകോടതി.

ചീഫ് ജസ്റ്റീസിന്‍റെ പടം ഉപയോഗിച്ച് പത്രപരസ്യം ചെയ്തതിന് കീടനാശിനി കമ്പനികളുടെ സംഘടനയ്ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനും സുപ്രീംകോടതി തീരുമാനിച്ചു. നഷ്ടപരിഹാര വിതരണം മൂന്നു മാസത്തിനകം നടത്തണമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. കെഹാര്‍ അധ്യക്ഷനായ ബെഞ്ച് കേരള സര്‍ക്കാരിനോട് ഉത്തരവിട്ടു. കീടനാശിനി കമ്പനയില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ സംസ്ഥാനത്തിന് നിയമനടപടി സ്വീകരിക്കാം. ആവശ്യമെങ്കില്‍ നിയമനിര്‍മാണവും നടത്താം. മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവു പ്രകാരം ഇരകള്‍ക്ക് അഞ്ചുലക്ഷം രുപ വീതം നഷ്ടപരിഹാരം നല്‍കാമെന്ന് സംസ്ഥാനം ഉറപ്പു നല്‍കിയിരുന്നതാണെന്നും അതു നടപ്പാക്കുകയാണ് വേണ്ടതെന്നുമാണ് കീടനാശിനി കമ്പനികള്‍ വാദിച്ചത്.

Sponsored Advertisments