Kerala Express

മുംബൈ: ഉജ്വല കഥാപാത്രങ്ങളുടെ സ്മരണകള്‍ ബാക്കിവെച്ച് വിഖ്യാത ചലച്ചിത്രനടന്‍ ഓംപുരി (68) യാത്രയായി. അന്ധേരിക്കടുത്ത് വെര്‍സോവയിലെ വീട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

35 വര്‍ഷം നീണ്ട അഭിനയ ജീവിതത്തില്‍ ഓംപുരി മുന്നൂറിലേറെ ബോളിവുഡ്- ഹോളിവുഡ്- ബ്രിട്ടീഷ് സിനിമകളില്‍ അഭിനയിച്ചു. രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ടിവി പരമ്പരകളിലും നാടകങ്ങളിലും വേഷമിട്ടു. ഹരിയാനയിലെ അംബാലയില്‍ പഞ്ചാബി കുടുംബത്തില്‍ ജനിച്ച ഓംപുരി പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലും പഠിച്ചശേഷമാണ് സിനിമയില്‍ സജീവമായത്. 1972ല്‍ ഘഷിറാം കോട് വാള്‍ എന്ന മറാഠി ചിത്രത്തിലൂടെ അരങ്ങേറ്റം. ശ്യാം ബെനഗലിന്‍റെ ആരോഹണി (1981)ലെയും ഗോവിന്ദ് നിഹ്ലാനിയുടെ അര്‍ധസത്യ (1984)യിലെയും അഭിനയത്തിന് ദേശീയ പുരസ്കാരം നേടി. പുരാവൃത്തം, ആടുപുലിയാട്ടം എന്നീ മലയാള സിനിമകളിലും വേഷമിട്ടു.

Sponsored Advertisments

GP-Adv2
TSI-Adv