Kerala Express

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഏകദിന, ട്വന്‍റി ട്വന്‍റി നായക പദവിയില്‍ നിന്ന് എം.എസ്. ധോണി രാജിവെച്ചു. ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്‍റി ട്വന്‍റി പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണു ധോണിയുടെ അപ്രതീക്ഷിത രാജി. നായക പദവി

യൊഴിയാനുള്ള ആഗ്രഹം ധോണി നേരിട്ടറിയിക്കുകയായിരുന്നുവെന്നു ബിസിസിഐ വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ പരമ്പയ്ക്കുള്ള ടീമില്‍ അംഗമായി തുടരാന്‍ തയാറാണെന്നും ധോണി വ്യക്തമാക്കി.

Sponsored Advertisments