Kerala Express

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

‍ഡെറാ‍ഡൂണ്‍: ഗംഗയെ രക്ഷിക്കാന്‍ 111 ദിവസമായി ഉപവാസ സമരം നടത്തിവന്ന പ്രൊഫ. ജി.ഡി. അഗ്രവാള്‍ (87) ആഗ്രഹം സഫലമാകാതെ അന്തരിച്ചു. ഋഷികേശില്‍ ഭഗീരഥി (ഗംഗ) നദിയുടെ തീരത്തുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വെച്ചായിരുന്നു അന്ത്യം. ജലപാനംപോലും നിര്‍ത്തി ഉപവാസം ശക്തമാക്കിയ അഗ്രവാളിനെ ആശുപത്രിയിലെത്തിച്ച് പൊട്ടാസ്യവും ഡ്രിപ്പും ന‍ല്‍കി. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഐഐടി കാണ്‍പൂരില്‍ സിവില്‍ എഞ്ചിനീയറിങ് വിഭാഗം മേധാവിയായിരുന്ന ഇദ്ദേഹം പിന്നീട് സന്യാസിയായി. ഗംഗയുടെ പോരാളി എന്നു വിശേഷിപ്പിക്കപ്പെട്ട ഇദ്ദേഹം ഗംഗയെ ശുദ്ധമാക്കുക, ഗംഗയുടെ കൈവഴികളില്‍ ജലവൈദ്യുത പദ്ധതികള്‍ നിരോധിക്കുക, ഗംഗ സംരക്ഷണ നിയമം ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജൂണ്‍ 22ന് ഋഷികേശില്‍ ഉപവാസം തുടങ്ങിയത്.

ഭിലായ്: ഛത്തീസ്ഗഡിലെ ഭിലായ് സ്റ്റീല്‍ പ്ലാന്‍റിലുണ്ടായ സ്ഫോടനത്തില്‍ 9 ജീവനക്കാര്‍ മരിച്ചു. 14 പേര്‍ക്കു പരുക്കേറ്റു. പ്ലാന്‍റിലെ വാതക പൈപ്പ് ലൈന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപ്പോള്‍ അവിടെ 24 ജോലിക്കാരാണുണ്ടായിരുന്നത്. 2014ല്‍ ഭിലായ് സ്റ്റീല്‍പ്ലാന്‍റിലുണ്ടായ സമാന സ്ഫോടനത്തില്‍ ആറു ജീവനക്കാര്‍ മരിച്ചിരുന്നു. സ്റ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതാണു ഭിലായ് സ്റ്റീല്‍പ്ലാന്‍റ്. റായ്പുരില്‍നിനിന്ന് 30 കിലോമീറ്റര്‍ അകലെയാണ് പ്ലാന്‍റ്. ഇന്ത്യന്‍ റെയില്‍വേയ്ക്ക് ലോകോത്തര നിലവാരമുള്ള പാളങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നതു ഭിലായ് സ്റ്റീല്‍പ്ലാന്‍റാണ്.

Sponsored Advertisments