Kerala Express

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത ഫെബ്രുവരിയില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) സന്ദര്‍ശിക്കും. ഫെബ്രുവരി മൂന്നു മുതല്‍ അഞ്ചു വരെയാണ് സന്ദര്‍ശനം. അവിടെ ഒരു അന്താരാഷ്ട്ര മതാന്തര സമ്മേളനത്തില്‍ മാര്‍പാപ്പ പങ്കെടുക്കും. അബുദാബി കിരീടാവകാശിയും സൈനിക ഉപമേധാവിയുമായ ഷെയ്ക് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ രണ്ടു വര്‍ഷം മുമ്പ് വത്തിക്കാന്‍ സന്ദര്‍ശിച്ചപ്പോള്‍ മാര്‍പാപ്പയെ യുഎഇയിലേക്ക് ക്ഷണിച്ചിരുന്നു. യുഎഇ വിദേശകാര്യമന്ത്രി ഷേക്ക് അബ്ദുള്ള ബിന്‍ സയിദ് ജൂണില്‍ വത്തിക്കാനിലെത്തി വീണ്ടും ക്ഷണം നല്‍കിയിരുന്നു. ഇതാദ്യമായാണ് ഒരു മാര്‍പാപ്പ ഗള്‍ഫിലെത്തുന്നുത്.

ന്യൂഡല്‍ഹി: ആധാറില്‍നിന്നു പിന്‍മാറാന്‍ പൗരന്മാര്‍ക്ക് അവസരം നല്‍കുന്ന ആധാര്‍ നിയമഭേദഗതിക്ക് കേന്ദ്ര നിയമമന്ത്രാലയം അന്തിമരൂപം നല്‍കി. എന്നാല്‍ പാന്‍കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് അനുമതി നല്‍കിയതിനാല്‍ പാന്‍കാര്‍ഡ് ആവശ്യമില്ലാത്തവര്‍ക്കു മാത്രമാകും ഇതിന്‍റെ പ്രയോജനം ലഭിക്കുക. കേന്ദ്രമന്ത്രിസഭയുടെ അടുത്ത യോഗത്തില്‍ ആധാര്‍ നിയമഭേദഗതി പരിഗണിച്ചേക്കും. മന്ത്രിസഭയുടെ അംഗീകാരം കിട്ടിയാല്‍ പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തില്‍തന്നെ ഭേദഗതി പാസാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കും. ആധാര്‍ നമ്പര്‍ ഒത്തുനോക്കി കൃത്യത പരിശോധിക്കുന്നതിന് സ്വകാര്യ ഏജന്‍സികള്‍ക്ക് അനുമതി നല്‍കിയിരുന്ന ആധാര്‍ നിയമത്തിലെ 57-ാം വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് പുതിയ നിയമഭേദഗതി അനിവാര്യമായത്.

Sponsored Advertisments