LITERATURE

നജീബ് : ലോകത്തിലെ ഏറ്റവും വലിയ ഏകാകിയായ മനുഷ്യൻ

Blog Image

നജീബിന്റെ മുഖത്തേക്ക് നോക്കിയാൽ വെയിൽ വീണു പൊള്ളിയ ഒരു മരുഭൂമി തിളച്ചു തൂവുന്നത് കാണാം. മണൽകാറ്റിൽ പാറിപ്പറന്നുപോയ ഒരുകാലം അവിടെ കൂനകൂടി കിടക്കുന്നു. കണ്ണുകൾ ജലംവറ്റി ആഴത്തിൽ വരണ്ടു കിടക്കുന്നു.


നജീബിന്റെ മുഖത്തേക്ക് നോക്കിയാൽ വെയിൽ വീണു പൊള്ളിയ ഒരു മരുഭൂമി തിളച്ചു തൂവുന്നത് കാണാം. മണൽകാറ്റിൽ പാറിപ്പറന്നുപോയ ഒരുകാലം അവിടെ കൂനകൂടി കിടക്കുന്നു. കണ്ണുകൾ ജലംവറ്റി ആഴത്തിൽ വരണ്ടു കിടക്കുന്നു. എത്ര സന്തോഷം പറയുന്നുണ്ടെങ്കിലും മുഖത്തെ കരച്ചിൽ മായുന്നില്ല. എത്ര ഉള്ളുതുറക്കുന്നുണ്ടെങ്കിലും എല്ലാം തൊണ്ട കടന്നു വരുന്നില്ല. ഏതു വലിയ ആൾക്കൂട്ടത്തിലും ഏകാന്തത അയാളെ വിട്ടൊഴിയുന്നില്ല. 
ഇപ്പോഴും ഒരു മണൽക്കാലത്തിന്റെ വടുക്കൾ പേറുന്ന നജീബ്. അദ്ദേഹം എങ്ങനെയാവും എസി തണുപ്പിൽ തന്റെ ചുട്ടുപൊള്ളുന്ന ഓർമകളുമായി ആദ്യത്തെ ഷോയ്ക്ക് ഇരുന്നിട്ടുണ്ടാവുക എന്നോർക്കുന്നു. ആരും ഇല്ലാതെ ജിവിച്ചു തീർത്ത ഒരു കാലത്തെ ലോകം ഏറ്റെടുക്കുകയും എഴുന്നേറ്റു നിന്നു കൈയടിക്കുകയും ചെയ്യുമ്പോൾ എങ്ങനെയാവും ആ കണ്ണുകളിൽ കാലം വന്നു നിറഞ്ഞിട്ടുണ്ടാവുക.
ലോകത്തിലെ ഏറ്റവും വലിയ ഏകാകിയായ ഒരു മനുഷ്യനു നേർക്ക് സ്നേഹം കൊണ്ടു തുടുത്ത വിരലുകൾ നീട്ടി ലോകം അയാളെ തൊടുന്ന നിമിഷം.

ഷിബു ഗോപാലകൃഷ്ണൻ 


 

Read More

Related Posts