PRAVASI

അമേരിയ്ക്കയുടെ അയല്‍രാജ്യമായ ഹെയ്റ്റിയിലെ കൂട്ടകൊല വര്‍ദ്ധിയ്ക്കുന്നു

Blog Image

ഫ്ളോറിഡയില്‍നിന്നും വെറും 847 മൈല്‍ അഥവാ 1363 കിലോമീറ്റര്‍ മാത്രം വിദൂരതയിലുള്ള ഹെയ്റ്റിയിലെ വിവിധ ഭീകരസംഘങ്ങളുടെ ആക്രമണങ്ങള്‍ സുരക്ഷിതത്വം ഇല്ലാത്ത നിര്‍ദ്ദോഷികളെ വെട്ടിവീഴ്ത്തുന്നു


ഫിലാഡല്‍ഫിയാ, യു.എസ്.എ.: ഫ്ളോറിഡയില്‍നിന്നും വെറും 847 മൈല്‍ അഥവാ 1363 കിലോമീറ്റര്‍ മാത്രം വിദൂരതയിലുള്ള ഹെയ്റ്റിയിലെ വിവിധ ഭീകരസംഘങ്ങളുടെ ആക്രമണങ്ങള്‍ സുരക്ഷിതത്വം ഇല്ലാത്ത നിര്‍ദ്ദോഷികളെ വെട്ടിവീഴ്ത്തുന്നു. തലസ്ഥാന നഗരമായ പോര്‍ട്ട് എ.യു. പ്രിന്‍സിന്‍റെ സമീപത്തായി സാമാന്യം സമ്പദ്സമൃദ്ധിയില്‍ ജീവിയ്ക്കുന്ന രണ്ടു കൗണ്‍സില്‍ മേഖലകളില്‍ കൊടും കുറ്റവാളിസംഘം ഫെബ്രുവരി 29ന് ആരംഭിച്ച കൂട്ടക്കൊലയില്‍ രണ്ടു ഡസനിലധികം സമീപവാസികളെ വെട്ടിക്കൊന്നശേഷം മോഷണം നടത്തി.
    തോമാസിന്‍ സമൂഹത്തിലും ലാബോള്‍ സമൂഹത്തിലും പെട്ടവരാണ് കൂടുതലായി ആക്രമിക്കപ്പെടുന്നതും മോഷ്ടിക്കപ്പെടുന്നതും. പെന്‍ഷന്‍വില്ലെ തെരുവില്‍ 12 അഘാതമായി മുറിവേറ്റ ശവശരീരങ്ങളുടെയും മരണത്തോട് മല്ലിട്ട് അതിവേദനയോടെ വിലപിയ്ക്കുന്നവരുടെയും ഭീകര ദൃശ്യങ്ങള്‍ അസ്സോസിയേറ്റ് പ്രസ്സ് റിപ്പോര്‍ട്ടര്‍ ക്യാമറായില്‍ പകര്‍ത്തി പ്രസിദ്ധീകരിച്ചു. തെരുവിന്‍റെ വിവിധ ഭാഗങ്ങളില്‍ കൊല്ലപ്പെട്ടവരുടേയും ഗുരുതരമായി മുറിവേറ്റവരുടേയും സമീപത്തായി വന്‍ജനാവലി തടിച്ചുകൂടി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും തുടര്‍ന്നും ആക്രമണങ്ങള്‍ നടക്കുമെന്ന ഭയത്തിലാണ്.
    കൂട്ടകൊലപാതകത്തിന്‍റെ മുഖ്യകാരണം വിവിധ സമൂഹത്തില്‍പ്പെട്ട അക്രമികളുടെ പകവീട്ടലും ഉള്‍പ്പോരും മൂലമെന്ന് സാധാരണ ഹെയ്റ്റ്യന്‍ ജനത വിശ്വസിക്കുന്നു. ശക്തമായ പോലീസ് നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും ജനങ്ങള്‍ തെരുവില്‍ ഇറങ്ങുവാന്‍ ഭയപ്പെടുന്നു. ഗാംഗ്സ് വയലന്‍സ് ശാന്തമാകാതെ വര്‍ദ്ധിയ്ക്കുന്നതിലും രാഷ്ട്രീയ നേതാക്കളോടുള്ള വിദ്വേഷം മൂലവും പ്രൈം മിനിസ്റ്റര്‍ ഏരിയല്‍ ഹെന്‍ട്രി രാജി സമര്‍പ്പിയ്ക്കുവാനുള്ള സന്നദ്ധതപ്രകടിപ്പിച്ചു.
    പ്രൈം മിനസ്റ്ററായി ഹെന്‍ട്രിയെ ഇലക്ട് ചെയ്ത വോട്ടിംങ്ങില്‍ കൃത്രിമത്വം നടത്തിയെന്നും രാജ്യത്ത് പട്ടിണിയും ആക്രമണവും വര്‍ദ്ധിപ്പിയ്ക്കുകയാണെന്നുള്ള പരാതിയും പ്രതിഷേധവുംമൂലം ആരംഭിച്ച ക്രമസമാധാനവീഴ്ച ഇപ്പോള്‍ വര്‍ദ്ധിയ്ക്കുന്നു. വന്‍വിഭാഗം രാഷ്ട്രീയനേതാക്കള്‍ ഹെന്‍ട്രി ഭരണം പൂര്‍ണ്ണമായും കയ്യടക്കി ഏകാധിപത്യം സ്ഥാപിക്കുവാനുള്ള ഉദ്യമം ആരംഭിക്കുന്നതായി അവലംബിയ്ക്കുന്നു.
    2010-ലെ ഹൈറ്റി ഭൂമികുലുക്കത്തെ തുടര്‍ന്ന് ഇലക്ട്രിക് സപ്ലൈ ലൈന്‍ പൂര്‍ണ്ണസുരക്ഷിത മാര്‍ഗ്ഗങ്ങള്‍ കൈക്കൊള്ളാതെ ശോചനീയ നിലയിലാണ്. അറ്റകുറ്റപണികള്‍ ദ്രുതഗതിയില്‍ നടത്തി പ്രശ്നപരിഹാരം നടത്തുവാനുള്ള സാമ്പത്തിക പരാധീനതയും പോളിറ്റിയ്ക്കല്‍ ഇന്‍സ്റ്റെബിലിറ്റിയും മൂലം നിയമാനുസരണം കരണ്ട് കണക്ഷന്‍ വെറും 25 ശതമാനം ജനതയ്ക്കുമാത്രം ലഭിയ്ക്കുന്നു. വന്‍വിഭാഗം ഹെയ്റ്റ്യന്‍ നിയമവിരുദ്ധമായി ഇലക്ട്രിക്ക് ലൈനില്‍നിന്നും വൈദ്യുതി 
അപഹരിയ്ക്കുന്നതായി എ.പി. റിപ്പോര്‍ട്ടില്‍ പറയുന്നു.
    ഫെബ്രുവരി 29-നുശേഷം 15,000 ത്തിലധികം ജനങ്ങള്‍ ഗുണ്ടാസംഘങ്ങളുടെ ചേരിപ്പോരും അരക്ഷിതാവസ്തയുംമൂലം നഗരത്തോടു വിടവാങ്ങി സ്വയരക്ഷാര്‍ത്ഥം ഉള്‍പ്രദേശങ്ങളിലേക്കും അയല്‍രാജ്യങ്ങളിലേയ്ക്കും പ്രയാണം ചെയ്തു. 

 

 

Related Posts