KERALA

കെ. ജി. ജയന്‍ അന്തരിച്ചു

Blog Image

പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി.ജയന്‍ (90) അന്തരിച്ചു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. അറുപത് വര്‍ഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ സിനിമ ഗാനങ്ങളും ഭക്തി ഗാനങ്ങള്‍ക്കും കെ ജി ജയന്‍ ഈണം പകര്‍ന്നു.


കൊച്ചി: പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി.ജയന്‍ (90) അന്തരിച്ചു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. അറുപത് വര്‍ഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ സിനിമ ഗാനങ്ങളും ഭക്തി ഗാനങ്ങള്‍ക്കും കെ ജി ജയന്‍ ഈണം പകര്‍ന്നു. കോട്ടയം നാഗമ്പടം കടമ്പൂത്ര മഠത്തില്‍ ഗേപാലന്‍ തന്ത്രിയുടേയും പൊന്‍കുന്നം തകടിയേല്‍ കുടുംബാംഗം പതേരയായ നാരായണിയമ്മയുടേയും മകനായിട്ടാണ് ജനനം. ശ്രീനാരായണ ഗുരുവിന്റെ നേര്‍ ശിഷ്യനായിരുന്നു അച്ഛന്‍ ഗോപാലന്‍ തന്ത്രി. ഭാര്യ പരേതയായ സരോജിനി അധ്യാപികയായിരുന്നു. മക്കള്‍: ബിജു കെ.ജയന്‍, മനോജ് കെ ജയന്‍ (നടന്‍).

2019-ല്‍ രാജ്യം പദ്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 1991-ല്‍ സംഗീതനാടക അക്കാദമി, 2013-ല്‍ ഹരിവരാസനം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇരുപതോളം സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചു. 1968-ല്‍ പുറത്തിറങ്ങിയ ഭൂമിയിലെ മാലാഖമാര്‍ ആണ് ആദ്യസിനിമ. ‘നക്ഷത്രദീപങ്ങള്‍ തിളങ്ങി…’, ‘ഹൃദയം ദേവാലയം…’ തുടങ്ങിയവ ഏറെ ഹിറ്റായി.

Related Posts