Kerala Express

കൊച്ചി: മരടില്‍ ഡേ കെയര്‍ സെന്‍ററിന്‍റെ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് രണ്ടു കുഞ്ഞുങ്ങളും ആയയും മരിച്ചു. ഒരു കുഞ്ഞിന്‍റെയും ഡ്രൈവറുടെയും നില ഗുരുതരമാണ്. കിഡ്സ് വേള്‍ഡ് ഡേ കെയറിന്‍റെ വണ്ടിയാണ് മരട് കാട്ടിത്തറ റോഡിലെ തെക്കേടത്ത് കാവിന്‍റെ കുളത്തിലേക്ക് മറിഞ്ഞത്. യുകെജി വിദ്യാര്‍ത്ഥികളായ മരട് അയനി ടെമ്പിള്‍ റോഡ് ശ്രീനിലയത്തില്‍ ശ്രീജിത്ത് എസ്. നായരുടെ ഏക മകന്‍ ആദിത്യന്‍ എസ്. നായര്‍ (നാലര), മരട് ഹരിശ്ചന്ദ്ര ലെയിനില്‍ താമസിക്കുന്ന കാക്കനാട് വാഴക്കാല മൂലേപ്പാടം റോഡ് ഐശ്വര്യയില്‍ സനല്‍കുമാറിന്‍റെ ഏകമകള്‍ വിദ്യാലക്ഷ്മി (അഞ്ച്), സ്കൂളിലെ ആയയായ പേട്ട വിക്രം സാരാഭായ് റോ‍ഡ് കോച്ചിറപ്പാടത്ത് വീട്ടില്‍ ഉണ്ണിയുടെ ഭാര്യ ലത (45) എന്നിവരാണ് മരിച്ചത്.

Sponsored Advertisments