Kerala Express

തിരുവനന്തപുരം: തിങ്കള്‍ മുതല്‍ വെള്ളിവരെ മന്ത്രിമാര്‍ സെക്രട്ടേറിയറ്റിലുണ്ടായിരിക്കാന്‍ പരമാവധി ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനിടെ ആര്‍ക്കെങ്കിലും തിരുവനന്തപുരം വിട്ടു പോകണമെങ്കില്‍ തന്‍റെ മുന്‍കൂര്‍ അനുമതിയോടെ ആകാമെന്നും മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഫെബ്രുവരി 9നു വെള്ളിയാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം ക്വോറം തികയാതെ പിരിയേണ്ടി വന്നതു മന്ത്രിസഭയ്ക്കു നാണക്കേണ്ടുണ്ടാക്കിയ സാഹചര്യത്തിലാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലും മറ്റു ജില്ലകളില്‍ വകുപ്പുകള്‍ സംഘടിപ്പിക്കുന്ന പരിപാടികളിലും പങ്കെടുക്കണമെങ്കില്‍ രണ്ടു ദിവസം മതിയാവില്ലെന്നു മന്ത്രിമാര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയ ശേഷം പോകാമെന്നു പിണറായി വിജയന്‍ പറഞ്ഞത്. സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മന്ത്രിമാര്‍ നാലുദിവസമെങ്കിലും തലസ്ഥാനത്തുണ്ടായിരിക്കണമെന്ന നിര്‍ദ്ദേശം മുഖ്യമന്ത്രി നല്‍കിയുന്നു. ഇപ്പോള്‍ ഇത് ആരും പാലിക്കാതായി. വെള്ളിയാഴ്ചത്തെ മന്ത്രിസഭാ യോഗത്തിന് മുഖ്യമന്ത്രി ഉള്‍പ്പെടെ ഏഴു മന്ത്രിമാരാണ് എത്തിയത്.

Sponsored Advertisments

GP-Adv2
TSI-Adv