Kerala Express

തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ വിജിലന്‍സ് ഡയറക്ടറായി ഡിജിപി പദവിയിലുള്ള നിര്‍മല്‍ ചന്ദ്ര അസ്താനയെ സര്‍ക്കാര്‍ നിയമിച്ചു. ഇരട്ടപ്പദവി വഹിച്ചുവന്ന സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റയെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കിയാണ് പുതിയ നിയമനം. മോഡേണൈസേഷന്‍ വിഭാഗം ഡിജിപിയായിരുന്ന അസ്താന ഇപ്പോള്‍ ന്യൂഡല്‍ഹി കേരളാ ഹൗസില്‍ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായി വര്‍ക്കിങ് അറേഞ്ച്മെന്‍റില്‍ ജോലി ചെയ്തുവരികയാണ്. അസ്താനയെ വിജിലന്‍സ് തലപ്പത്തേക്ക് കഴിഞ്ഞ വര്‍ഷവും സര്‍ക്കാര്‍ പരിഗണിച്ചിരുന്നു. എന്നാല്‍, അടുത്ത ബന്ധുവിന്‍റെ ചികിത്സാര്‍ത്ഥം ഡല്‍ഹിയില്‍ കഴിയേണ്ടതിനാല്‍ തന്നെ ഒഴിവാക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ നിയമനം നീണ്ടുപോയി. പകരം ലോക്നാഥ് ബഹ്റയ്ക്ക് ചുമതല നല്‍കി. ബഹ്റയുടെ ഇരട്ടപ്പദവി ചട്ടവിരുദ്ധമാണെന്ന് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം വ്യക്തമാക്കിയതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായി. സ്ഥിരം വിജിലന്‍ ‍ഡയറക്ടറെ നിയമിക്കാത്തതിനെ ഹൈക്കോടതി രൂക്ഷമായി വിമരി‍ശിച്ചതും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. ഇതോടെ പതിനഞ്ചിനകം നിയമനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

Sponsored Advertisments