Kerala Express

കാറില്‍ ഇന്ത്യചുറ്റി റെക്കോഡിട്ട യുവാവ് അപകടത്തില്‍ മരിച്ചു

ചെങ്ങന്നൂര്‍: കാറില്‍ ഇന്ത്യ മുഴുവന്‍ കറങ്ങി റെക്കോഡിട്ട യുവാവ് നാട്ടില്‍വെച്ച് സ്കൂട്ടറില്‍ ടൂറിസ്റ്റ് ബസിടിച്ചു മരിച്ചു. തിരുവല്ല കുറ്റൂര്‍ താഴ്ചയില്‍ ജേക്കബ് കുര്യന്‍ - മറിയാമ്മ ദമ്പതികളുടെ മകന്‍ വിനു കുര്യന്‍ ജേക്കബ് (25) ആണ് എംസി റോഡില്‍ ചെങ്ങന്നൂര്‍ പുത്തന്‍വീട്ടില്‍പ്പടി റെയില്‍വേ മേല്‍പ്പാലത്തിനു സമീപമുണ്ടായ അപകടത്തില്‍ മരിച്ചത്. ഏതാനും മാസം മുമ്പാണ് സഹോദരനും ബന്ധുവിനുമൊപ്പം ലെഡാക്കില്‍നിന്ന് കന്യാകുമാരി വരെ രണ്ടു ദിവസവും അഞ്ചു മണിക്കൂറും കൊണ്ട് കാര്‍ ഓടിച്ച് റെക്കോഡ് സൃഷ്ടിച്ച വിനു 12 സംസ്ഥാനങ്ങളിലൂടെ 3888 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ലിംകാ ബുക്ക് ഓഫ് റെക്കോഡില്‍ ഇടംപിടിച്ചത്.

Sponsored Advertisments

GP-Adv2
TSI-Adv