Kerala Express

അഞ്ചുനാള്‍, പ്രാര്‍ത്ഥനയോടെ തീരം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റു വീശി അഞ്ചുനാള്‍ കഴി‍ഞ്ഞിട്ടും തിരിച്ചെത്താതെ 92 പേര്‍. ഇവര്‍ക്കായുള്ള തെരച്ചില്‍ കടലില്‍ ദൂരസ്ഥലങ്ങളിലേക്കു വ്യാപിപ്പിച്ചു. കാണാതായവര്‍ മറ്റേതെങ്കിലും കരയിലെത്തിയിട്ടുണ്ടാകുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ബന്ധുക്കള്‍. ദുരിതനിവാരണത്തിനു കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്നു കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചര്‍ച്ചയില്‍ ഉറപ്പു നല്‍കി. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച വിഴിഞ്ഞം, പൂന്തുറ മേഖലകളില്‍ നിര്‍മ്മല സീതാരാമന്‍ നേരിട്ടെത്തി ജനങ്ങളെ ആശ്വസിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 27 പേരാണ് മരിച്ചത്. ഇതില്‍ 11 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. 25.78 കോടി രൂപയുടെ നാശനഷ്ടമുണ്ടായി.

Sponsored Advertisments

GP-Adv2
TSI-Adv