Kerala Express

അദ്ദേഹത്തിനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും സ്ഥലം എംഎല്‍എ പി.ടി. തോമസിനും കൂടി ഇരിപ്പിടം ഒരുക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്കു കത്തയച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കു ശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് തയാറാക്കിയ ലിസ്റ്റില്‍ ആറുപേര്‍ക്കു മാത്രമാണ് പ്രധാനമന്ത്രിക്കൊപ്പം വേദിയില്‍ സ്ഥാനം. ഗവര്‍ണര്‍ പി. സദാശിവം, കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന ഗതാഗതമന്ത്രി തോമസ് ചാണ്ടി, മേയര്‍ സൗമിനി ജെയിന്‍, കെ.വി. തോമസ് എംപി.
പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി എന്നിവര്‍ക്കു മാത്രമാണ് സംസാരിക്കാന്‍ അവസരം. സ്വാഗതം പറയുന്ന കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് താഴെ ഇരിക്കണം. വേദിയില്‍ സ്ഥാനമുണ്ടെങ്കിലും ഗവര്‍ണര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് സംസാരിക്കാന്‍ അവസരമില്ല. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ വേദിയില്‍ കൂടുതല്‍ പേരെ അനുവദിക്കാറില്ലെന്നാണു സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്.

Sponsored Advertisments