Kerala Express

വിജിലന്‍സ് ഡയറക്ടര്‍ക്ക് മുഖ്യമന്ത്രി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. തമിഴ്നാട്ടിലെ രാജപാളയത്ത് ജേക്കബ് തോമസ് വാങ്ങിയ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവെച്ചുവെന്നാരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടി പ്രസംഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ജേക്കബ് തോമസിനെതിരെ മുമ്പും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ഇക്കാര്യങ്ങളില്‍ മാധ്യമസൃഷ്ടികള്‍ക്കു പിന്നാലെ പോവുകയില്ലെന്നും വസ്തുതകള്‍ ഉണ്ടെങ്കില്‍ അതു പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു മാറണമെന്ന് പറയുന്നവരോടു പറയാനുള്ളത് ആ കട്ടില്‍ കണ്ട് പനിക്കേണ്ടെന്നാണ്. മാധ്യമങ്ങള്‍ ശരിയല്ലാത്ത വാര്‍ത്തകള്‍ കൊടുത്തിട്ട് അതു ന്യായീകരിക്കാനാണു പലപ്പോളും ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Sponsored Advertisments