Kerala Express

20ന് കുഞ്ഞാലിക്കുട്ടി നാമനിര്‍ദ്ദേശ പത്രിക നല്‍കും. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും കേരള നിയമസഭാംഗവുമായ കുഞ്ഞാലിക്കുട്ടിയെ തന്നെ മത്സരരംഗത്തിറക്കാന്‍ പാര്‍ട്ടി നേരത്തെ തന്നെ ആലോചിച്ചിരുന്നെങ്കിലും സംസ്ഥാന രാഷ്ട്രീയത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ സ്വാധീനം കുറയുമെന്ന ആശങ്ക നേതൃത്തിനുണ്ടായിരുന്നു. എന്നാല്‍, ദേശീയ രാഷ്ട്രീയത്തില്‍ പോയാലും കേരളത്തിലെ യുഡിഎഫ് നേതൃത്വത്തില്‍ അദ്ദേഹം സജീവമായി  ഉണ്ടാകുമെന്ന് ഹൈദരാലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. ഇ. അഹമ്മദിനെ പോലെ മുസ്ലിംലീഗിന്‍റെ ദേശീയ പ്രസക്തി നിലനിര്‍ത്തുന്നതിനു കുഞ്ഞാലിക്കുട്ടി ആവശ്യമാണെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ ലോക്സഭയിലേക്കു മത്സരിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വത്തെ നിര്‍ബന്ധിതമാക്കിയത്.

Sponsored Advertisments