Kerala Express

കമ്മട്ടിപ്പാടത്തിലെ ഗംഗയെ അനശ്വരമാക്കിയ വിനായകന്‍ മികച്ച നടനുള്ള പുരസ്കാരവും അനുരാഗ കരിക്കിന്‍വെള്ളത്തിലെ അഭിനയത്തിന് രജീഷാ വിജയന്‍ മികച്ച നടിക്കുള്ള പുരസ്കാരവും സ്വന്തമാക്കി.
വിധു വിന്‍സെന്‍റ് സംവിധാനം ചെയ്ത മാന്‍ഹോളാ‌ണു മികച്ച ചിത്രം. മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരവും വിധു വിന്‍സെന്‍റിനാണ്. പമലയാളത്തിലാദ്യമായാണ് ഒരു സ്ത്രീ മികച്ച സംവിധാനത്തിനുള്ള പുരസ്കാരം നേടുന്നത്. കമ്മട്ടിപ്പാടത്തിലെ ബാലന്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരെ അതിശയിപ്പിച്ച മണികണ്ഠന്‍ ആചാരിയാണ് മികച്ച സ്വഭാവ നടന്‍. സന്തോഷ് ബാബുസേനനും സതീഷ് ബാബുസേനനും ചേര്‍ന്നു സംവിധാനം ചെയ്ത ഒറ്റയാള്‍പാതയാണു മികച്ച രണ്ടാമത്തെ ചിത്രം. അന്തരിച്ച ഒ.എന്‍.വി. കുറുപ്പാണ് മികച്ച ഗാനരചയിതാവ്. കാംബോജിയിലെ നടവാതില്‍ തുറന്നില്ല... എന്ന ഗാനമാണ് ഒ.എന്‍.വിയെ പുരസ്കാരത്തിനര്‍ഹമാക്കിയത്. കാംബോജിയിലെ എല്ലാ ഗാനങ്ങളും പരിഗണിച്ച് മികച്ച സംഗീതസംവിധായകനുള്ള അവാര്‍ഡ് എം. ജയചന്ദ്രനാണ്. കാംബോജിയിലെ നടവാതില്‍ തുറന്നില്ല എന്നഗാനം ആലപിച്ച കെ.എസ്. ചിത്രയ്ക്കു മികച്ച പിന്നണിഗായികയ്ക്കുളള പുരസ്കാരം ലഭിച്ചു. മികച്ച പിന്നണി ഗായകന്‍ സൂരജ് സന്തോഷ് (ഗാനം- തനിയെ മിഴികള്‍..., ചിത്രം ഗപ്പി). മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം ഓലപ്പീലി എന്ന ചിത്രത്തിലൂടെ പി.കെ. കാഞ്ചന സ്വന്തമാക്കി. ഗപ്പിയിലെ അഭിനയത്തിലൂടെ ചേതനും കൊച്ചവ്വ പൗലോ അയ്യപ്പ കൊയ് ലോയിലൂടെ അബേനി ആദിയും മികച്ച ബാലതാരങ്ങളായി. സിനിമാ മന്ത്രി എ.കെ. ബാലനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.

Sponsored Advertisments

GP-Adv2
TSI-Adv