Kerala Express

മുന്‍മന്ത്രിയും കണ്ണൂര്‍ എംപിയുമായ പി.കെ. ശ്രീമതിയുടെ മകന്‍ പി.കെ. സുധീര്‍ നമ്പ്യാരാണ് രണ്ടാംപ്രതി. വ്യവസായ സെക്രട്ടറി പോള്‍ ആന്‍റണി മൂന്നാം പ്രതിയാണ്. ദ്രുതപരിശോധനയില്‍ പ്രഥമദൃഷ്ട്യാ തെളിവ് കണ്ടാല്‍ എഫ്ഐആര്‍ രേഖപ്പെടുത്തി കേസ് അന്വേഷിക്കണമെന്ന് കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് സംഘം എഫ്ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. വ്യവസായ മന്ത്രിയായിരുന്ന ജയരാജന്‍ തന്‍റെ ഭാര്യാസഹോദരിയുടെ മകനായ സുധീര്‍ നമ്പ്യാര്‍ക്ക് അനധികൃത നിയമനം നല്‍കി എന്നായിരുന്നു ആരോപണം. കെ.എസ്.ഐ.ഇ മാനേജിങ് ഡയറക്ടറായിട്ടായിരുന്നു നിയമനം.

Sponsored Advertisments