Kerala Express

വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസാണ് ഉത്തരവിട്ടത്. മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കും ഭര്‍ത്താവ് തുളസീധരക്കുറുപ്പിനുമെതിരെയാണ് അന്വേഷണത്തിന് ഉത്തരവ്. തോട്ടണ്ടി ഇറക്കുമതിയില്‍ 10.34 കോടി രൂപയുടെ അഴിമതി നടന്നെന്ന ലോയേഴ്സ് കോണ്‍ഗ്രസ് ഭാരവാഹി പി. റഹിമിന്‍റെ പരാതിയിലാണ് അന്വേഷണം. റഹിമില്‍നിന്ന് വിജിലന്‍സ് പ്രത്യേക യൂണിറ്റ് മൊഴി രേഖപ്പെടുത്തി. കോര്‍പറേഷനു വേണ്ടി കശുവണ്ടി വാങ്ങാന്‍ ടെന്‍ഡറില്‍ കുറഞ്ഞ തുക ക്വോട്ട് ചെയ്തവരെ ഒഴിവാക്കി കൂടുതല്‍ തുക ക്വോട്ട് ചെയ്തവര്‍ക്കു നല്‍കിയതിലൂടെ 10.34 കോടി രൂപ ഖജനാവിനു നഷ്ടമുണ്ടാക്കിയെന്നാണ് പരാതി. മന്ത്രിയുടെ ചേംബറില്‍ കരാറുകാരുമായി ഗൂഢാലോചന നടത്തി എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് പരാതിക്കാരന്‍റേത്.

Sponsored Advertisments