KERALA

കെനിയൻ വൈദികന് ബ്രെയിൻ ട്യൂമറിൽ നിന്നും കാരിത്താസിൽ പുതുജീവൻ!

Blog Image

ബ്രെയിൻ ട്യൂമർ ബാധിതനായ കെനിയൻ പൗരനായ വൈദികൻ കാരിത്താസ് ഹോസ്പിറ്റലിൽ നിന്നും രോഗമുക്തി നേടി. കീഹോൾ ശസ്ത്രക്രിയയിലൂടെയാണ് കാരിത്താസിൽ ഫാദർ ജോൺ ബാപ്റ്റിസ്റ്റിന് പരിചയസമ്പന്നരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സ നൽകിയത്.


കോട്ടയം: ബ്രെയിൻ ട്യൂമർ ബാധിതനായ കെനിയൻ പൗരനായ വൈദികൻ കാരിത്താസ് ഹോസ്പിറ്റലിൽ നിന്നും രോഗമുക്തി നേടി. കീഹോൾ ശസ്ത്രക്രിയയിലൂടെയാണ് കാരിത്താസിൽ ഫാദർ ജോൺ ബാപ്റ്റിസ്റ്റിന് പരിചയസമ്പന്നരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സ നൽകിയത്. രോഗീപരിചരണത്തിൽ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന  കാരിത്താസ് ഹോസ്പിറ്റലിൽ നിന്നും നാവിഗേഷൻ സഹായത്തോടെയാണ് സർജറി ചെയ്തത്. അതുകൊണ്ടുതന്നെ ചെറിയ കീഹോൾ വഴി ട്യൂമർ നീക്കം ചെയ്യാൻ സാധിച്ചു.

ബ്രെയിൻ ട്യൂമർ ബാധിച്ചിട്ടുണ്ടെന്ന്   കണ്ടെത്തിയതോടെ പ്രതീക്ഷ കൈവിടാൻ മനസ്സില്ലാതെയാണ്  ഫാദർ ജോൺ ബാപ്റ്റിസ്റ്റ്  കാരിത്താസിലേക്ക് എത്തിയത്. അദ്ദേഹത്തിന്റെ പരിചരണം മികച്ച രീതിയിൽ ഏറ്റെടുക്കുകയും, ഹോസ്പിറ്റലിലെ അതിനൂതന ചികിത്സാസംവിധാനങ്ങളുടെ സഹായത്തോടെ പൂർണ്ണ ആരോഗ്യവാനാക്കി മാറ്റുകയും ചെയ്യാൻ ഹോസ്പിറ്റലിന് സാധിച്ചു. ഇതിനുമുമ്പും വിദേശികളടക്കം നിരവധി പേർ കാരിത്താസ് ഹോസ്പിറ്റലിന്റെ പരിചരണത്തിലൂടെ ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടുണ്ട്.  

കാരിത്താസ് ആശുപത്രി ന്യൂറോ വിഭാഗം സീനിയർ കൺസൽട്ടന്റായ ഡോ. ഐപ്പ് ജോർജിന്റെ നേതൃത്വത്തിലുള്ള ടീമാണ് ചികിത്സക്ക് നേതൃത്വം നൽകിയത്. ഒരുപാട് ആളുകൾക്ക് തന്റെ വൈദീക ജീവിതത്തിലൂടെ പ്രേഷിത സേവനം നൽകുന്ന ഫാ.ജോണിനെ പൂർണ ആരോഗ്യവാനാക്കി മാറ്റുവാൻ സാധിച്ചതിൽ    കാരിത്താസ് ആശുപത്രിക്ക് അതിയായ സന്തോഷമുണ്ടെന്നും കാരിത്താസിന്റെ സേവനങ്ങൾ ലോകമെമ്പാടുമുള്ള ആളുകളിലേക്ക്‌ വ്യാപിക്കുവാൻ സാധിക്കുന്നതിൽ അഭിമാനംമുണ്ടെന്നും ആശുപത്രി ഡയറക്ടർ ഫാ.ഡോ. ബിനു കുന്നത്ത്‌ പറയുകയുണ്ടായി.

Related Posts