LITERATURE

കനൽക്കവിത ( കവിത )

Blog Image

വേദനയിലുരുകുക
തീവ്രംമകളേ!
കവിതയിലുയിരുടു
കേകേജീവിത
സമരമൊരുരുകി-
ത്തീരലതാണവി-
ടേതൊരുസാന്ത്വന
മാശ്വാസത്തിൻ
കരമതുനീട്ടും..?;
നിഴലാണെല്ലാം..
നിന്നിലുയിർക്കും
കവിതക്കതിരൊളി-
യൊന്നേയുള്ളു
നിനക്കുയിരേകാൻ!
കനലിനെമൂക
മുരുക്കാൻകാവ്യ
ക്കടലിൽമുങ്ങി
പുനർജനിതേടൂ...
കനകക്കതിരായ്
കാവ്യമുയിർക്കേ;
അർത്ഥംനല്കി
യുയിർക്കുംനിന്നുടെ
തിക്തംകഠിന
ക്കനൽവഴിയെല്ലാം...

ഡോ.കവിത.വി 

Related Posts