PRAVASI

വാലി കോട്ടേജ് സെൻ്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം

Blog Image

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൻ്റെ രജിസ്ട്രേഷൻ കിക്ക് ഓഫ് ഏപ്രിൽ 7 ഞായറാഴ്ച വാലി കോട്ടേജിലുള്ള സെൻ്റ് മേരീസ്  ഓർത്തഡോക്സ് പള്ളിയിൽ  നടത്തപ്പെട്ടു


വാലി കോട്ടേജ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൻ്റെ രജിസ്ട്രേഷൻ കിക്ക് ഓഫ് ഏപ്രിൽ 7 ഞായറാഴ്ച വാലി കോട്ടേജിലുള്ള സെൻ്റ് മേരീസ്  ഓർത്തഡോക്സ് പള്ളിയിൽ  നടത്തപ്പെട്ടു. നോർത്ത് ഈസ്റ്റ്  അമേരിക്കയിലെയും കാനഡയിലെയും ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ നാല് ദിവസത്തെ പരിപാടിയിൽ പങ്കെടുക്കുന്നതാണ്.  ഭദ്രാസനത്തിലെ  ഏറ്റവും വലിയ ആത്മീയ സമ്മേളനമാണ് ഫാമിലി/ യൂത്ത് കോൺഫറൻസ്.
വിശുദ്ധ കുർബാനയ്ക്കുശേഷം ഫാ. മാത്യു തോമസ് (വികാരി) കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു. ഫാമിലി & യൂത്ത് കോൺഫറൻസ് കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് തങ്കച്ചൻ, ഷീല ജോസഫ് എന്നിവരടങ്ങുന്നതായിരുന്നു കോൺഫറൻസ് ടീം.  പോൾ കറുകപ്പിള്ളിൽ (ഇടവക സെക്രട്ടറി/ ഭദ്രാസന അസംബ്ലി അംഗം/മുൻ സഭാ മാനേജിങ് കമ്മിറ്റി അംഗം), വത്സ ജോർജ് (ഇടവക ട്രസ്റ്റി) എന്നിവരും വേദിയിൽ സന്നിഹിതനായിരുന്നു. ഫാമിലി കോൺഫറൻസിൻ്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളുടെയും മുതിർന്നവരുടെയും ഉന്നമനത്തിനായുള്ള ശക്തമായ ആത്മീയ സംരംഭമെന്ന നിലയിൽ അത് പ്രദാനം ചെയ്യുന്ന  മൂല്യത്തെക്കുറിച്ചും ഫാ. മാത്യു തോമസ് ഓർമ്മിപ്പിച്ചു.
ഫിലിപ്പ് തങ്കച്ചൻ കോൺഫറൻസിൻറെ  തീയതി, മുഖ്യ ചിന്താവിഷയം, പ്രാസംഗികർ, വേദി, വേദിക്ക് സമീപമുള്ള ആകർഷണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പൊതുവായ വിവരങ്ങൾ നൽകി. സമ്മേളനത്തിൻ്റെ ധനസമാഹരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള  റാഫിളിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഷീല ജോസഫ് രജിസ്ട്രേഷൻ പ്രക്രിയയെ വിശദീകരിക്കുകയും രജിസ്ട്രേഷൻ സമയപരിധി അടുത്തിരിക്കുന്നതിനാൽ ഉടൻ രജിസ്റ്റർ ചെയ്യാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കോൺഫറൻസിനെ അനുസ്മരിപ്പിക്കുന്നതിനായി പ്രസിദ്ധീകരിക്കുന്ന സുവനീറിൽ, ലേഖനങ്ങൾ, പരസ്യങ്ങൾ, അഭിനന്ദനങ്ങൾ എന്നിവ സമർപ്പിക്കാനുള്ള അവസരങ്ങളെക്കുറിച്ചും ഷീല സംസാരിച്ചു. കോൺഫറൻസിൻ്റെ ഭാഗമായി ആസൂത്രണം ചെയ്യുന്ന വിനോദ സായാഹ്നത്തിൽ  എല്ലാ ഇടവകകളിൽ നിന്നുമുള്ള ടീമുകൾക്ക് അവരുടെ ക്രിസ്‌ത്രീയ പരിപാടികൾ അവതരിപ്പിക്കാനുള്ള അവസരം ലഭ്യമാണെന്നും ഷീല ഓർമ്മിപ്പിച്ചു.
ഫാ. മാത്യു തോമസ്, പോൾ കറുകപ്പിള്ളിൽ എന്നിവർ ഗ്രാൻഡ് സ്പോൺസർമാരായി കോൺഫറൻസിന് പിന്തുണ വാഗ്ദാനം ചെയ്തു. വറുഗീസ് ഒലഹന്നാൻ, വത്സ ജോർജ്, ഫാ. മാത്യു തോമസ്, പോൾ കറുകപ്പിള്ളിൽ എന്നിവർ രജിസ്ട്രേഷൻ ഫോറം സമർപ്പിച്ചു.
കോൺഫറൻസിന്  പ്രാർത്ഥനാപൂർവ്വമായ പിന്തുണ നൽകിയ വികാരി, ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവർക്ക് ഫാമിലി കോൺഫറൻസ് ടീം നന്ദി രേഖപ്പെടുത്തി.
2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം  റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ  ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ  ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ്  കോൺഫറൻസിന്റെ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.
Registration link: http://tinyurl.com/FYC2024
കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

Related Posts