PRAVASI

ഐപിസി കണക്ട് ഫിലഡെൽഫിയയില്‍ ;ഏവര്‍ക്കും സ്വാഗതം

Blog Image

പെന്തക്കോസ്ത് ചര്‍ച്ച് ഓഫ് ഫിലഡെൽഫിയയില്‍ ((PCP, 7101Pennway St, Philadelphia, PA)    മേയ് 4 ശനിയാഴ്ച വൈകുന്നേരം 6:30 മുതല്‍ 8:30 വരെ നടക്കുന്ന ഐ.പി.സി കണക്ട് ഫിലഡെൽഫിയയിലേക്ക് നിങ്ങളെയും നിങ്ങളുടെ സഭയെയും ക്ഷണിക്കുന്നു. 


ഫിലഡെൽഫിയ : പെന്തക്കോസ്ത് ചര്‍ച്ച് ഓഫ് ഫിലഡെൽഫിയയില്‍ ((PCP, 7101Pennway St, Philadelphia, PA)    മേയ് 4 ശനിയാഴ്ച വൈകുന്നേരം 6:30 മുതല്‍ 8:30 വരെ നടക്കുന്ന ഐ.പി.സി കണക്ട് ഫിലഡെൽഫിയയിലേക്ക് നിങ്ങളെയും നിങ്ങളുടെ സഭയെയും ക്ഷണിക്കുന്നു. 
കുടുംബങ്ങളെ ശക്തീകരിക്കുന്നതിനും ഫാമിലി കോണ്‍ഫറന്‍സുമായി ബന്ധിപ്പിക്കുന്നതിനുമായി പാസ്റ്റര്‍മാരും സഭാംഗങ്ങളും ഈ മീറ്റിംഗിന്‍റെ ഭാഗമാകണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു. ഡോ. തോമസ് ഇടുക്കള, പാസ്റ്റര്‍ ജെയിംസ് മുളവന എന്നിവര്‍ ക്രിസ്ത്യന്‍ ആത്മീയ വീക്ഷണത്തില്‍ കുടംബങ്ങളും സഭകളും നേരിടുന്ന വര്‍ധിച്ചുവരുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യും.
ആഗസ്റ്റ് 8-11, 2024 വരെ ബോസ്റ്റണില്‍ നടക്കുന്ന ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സ് അനുബന്ധിച്ച് നോര്‍ത്ത് അമേരിക്കയുടെ വിവിധ പട്ടണങ്ങളില്‍ സെമിനാറുകളും മീറ്റിംഗുകളും ക്രമീകരിച്ചിട്ടുണ്ട്.
ഐപിസി ഫാമിലികോണ്‍ഫറന്‍സ് 2024 ദേശീയ ഭാരവാഹികളായ പാസ്റ്റര്‍ ഡോ. തോമസ് ഇടുക്കള (ചെയര്‍മാന്‍), ബ്രദര്‍ വെസ്ലി മാത്യു (സെക്രട്ടറി), ബ്രദര്‍ ബേവന്‍ തോമസ് (ട്രഷറര്‍), ഡോ. മിനു ജോര്‍ജ് (യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ രേഷ്മ തോമസ് (ലേഡീസ് കോര്‍ഡിനേറ്റര്‍), പാസ്റ്റര്‍ മാമ്മന്‍ വര്‍ഗീസ് (പ്രാര്‍ത്ഥന കോര്‍ഡിനേറ്റര്‍), ബ്രദര്‍ രാജന്‍ ആര്യപ്പള്ളില്‍ (മീഡിയ കോര്‍ഡിനേറ്റര്‍) എന്നിവരോടൊപ്പം നിലവിലുള്ള നാഷണല്‍, ലോക്കല്‍ കമ്മിറ്റികള്‍ 2024 ലെ കോണ്‍ഫറന്‍സിന്‍റെ സുഗമമായ നടത്തിപ്പിനായി പ്രവര്‍ത്തിച്ചു വരുന്നു.                                                              

കൂടുതല്‍ വിവരങ്ങള്‍ക്ക്:www.ipcfamilyconference.org

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍, നാഷണല്‍ മീഡിയാ കോര്‍ഡിനേറ്റര്‍ 

 

Related Posts