KERALA

ഇ.പി. ജയരാജന്റെ ഗൂഢാലോചന പരാതി; കേസ് രജിസ്റ്റര്‍ ചെയ്യാതെ അന്വേഷണം

Blog Image

ആക്കുളത്തെ മകന്റെ ഫ്‌ലാറ്റില്‍ വെച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെകണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. ആരോപണവുമായി ബന്ധപ്പെട്ട് ജയരാജന്‍ നല്‍കിയ ഗൂഢാലോചന പരാതി പൊലീസ് അന്വേഷിക്കുക കേസ് രജിസ്റ്റര്‍ ചെയ്യാതെയായിരിക്കും.


തിരുവനന്തപുരം: ആക്കുളത്തെ മകന്റെ ഫ്‌ലാറ്റില്‍ വെച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെകണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. ആരോപണവുമായി ബന്ധപ്പെട്ട് ജയരാജന്‍ നല്‍കിയ ഗൂഢാലോചന പരാതി പൊലീസ് അന്വേഷിക്കുക കേസ് രജിസ്റ്റര്‍ ചെയ്യാതെയായിരിക്കും.

പ്രാഥമിക അന്വേഷണം നടത്തി പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ മാത്രമേ കേസെടുക്കാവൂ എന്നാണ് സംസ്ഥാന പൊലീസ് മേധാവി കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ആരോപണം ഉന്നയിച്ച ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍, ടി.ജി. നന്ദകുമാര്‍, കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.

Related Posts