PRAVASI

ചിക്കാഗോ സോഷ്യൽ ക്ലബ് പത്താമത് ഇന്റർനാഷനൽ വടംവലി മത്സരം സെപ്റ്റംബർ 2ന്

Blog Image

നോർത്ത് അമേരിക്കയിലെ മലയാളി സുഹൃത്തുക്കളുടെ ക്ലബ്ബുകളിൽ വച്ച് ഏറ്റവും മുൻ നിരയിൽ നിൽക്കുന്ന ചിക്കാഗോ സോഷ്യൽ ക്ലബ് ഈ വർഷം സെപ്റ്റംബർ രണ്ടാം  തീയതി  പത്താമത്  ഇന്റർനാഷനൽ വടംവലി മത്സരം ചിക്കാഗോയിൽ വച്ച് നടത്താൻ തിരുമാനമെടുത്തു.


ചിക്കാഗോ:നോർത്ത് അമേരിക്കയിലെ മലയാളി സുഹൃത്തുക്കളുടെ ക്ലബ്ബുകളിൽ വച്ച് ഏറ്റവും മുൻ നിരയിൽ നിൽക്കുന്ന ചിക്കാഗോ സോഷ്യൽ ക്ലബ് ഈ വർഷം സെപ്റ്റംബർ രണ്ടാം  തീയതി  പത്താമത്  ഇന്റർനാഷനൽ വടംവലി മത്സരം ചിക്കാഗോയിൽ വച്ച് നടത്താൻ തിരുമാനമെടുത്തു.ആയിരക്കണക്കിന് കാണികൾ എത്തിച്ചേരുന്ന ടൂർണമെന്റിന് നേതൃത്വം നൽകാൻ ചിക്കാഗോയിലെ മുതിർന്ന സംഘാടകനും, മുൻ   ഐ എം എ പ്രസിഡന്റും മുൻ KCCNA പ്രസിഡണ്ടും ആയ സിറിയക്ക് കൂവക്കാട്ടിലിനെ    ഈ ടൂർണമെന്റിന്റെ ചെയർമാനായി തെരഞ്ഞെടുത്തു  .അതോടൊപ്പം ടൂർണമെന്റിന്റെ ജനറൽ കൺവീനർ ആയി ചിക്കാഗോയിലെ കലാസാംസ്കാരിക മേഖലയിലെ നിറസാന്നിധ്യം മുൻ മിഡ് വെസ്റ്റ്  മലയാളി അസോസിയേഷൻ പ്രസിഡന്റും  ഇപ്പോഴത്തെ KCCNA  ചിക്കാഗോ റീജിയണൽ വൈസ് പ്രസിഡന്റുമായ  സ്റ്റീഫൻ കിഴക്കേകുറ്റിനെയും ,ഫൈനാൻസ് കമ്മിറ്റി ചെയർമാൻ ആയി സോഷ്യൽ ക്ലബ് മുൻ ട്രഷറർ  ബിജു കരികുളത്തെയും തെരഞ്ഞെടുത്തു ,ചിക്കാഗോ കമ്മ്യൂണിറ്റിയിലെ അറിയപ്പെടുന്ന സോഷ്യൽ മീഡിയ വക്താവും കഴിഞ്ഞ പത്ത് വർഷക്കാലമായി സോഷ്യൽ ക്ലബിന്റെ പി ആർ ഓ ആയി പ്രവത്തിക്കുന്ന മാത്യു തട്ടാമറ്റത്തിലിനെ  പബ്ലിസിറ്റി ചെയർമാനായി   സോഷ്യൽ ക്ലബ് ജനറൽ ബോഡി നിയമിച്ചു. ചിക്കാഗോയിലെ പൊതുരംഗത്ത് നിറ സാന്നിധ്യമായ ജോസ് മണക്കാട്ട് ആണ്‌ ഫുഡ് ഫെസ്റ്റിവൽ ചെയർമാൻ . 

CYRIAC KOOVAKATTIL

STEPHEN KIZHAKKEKUTTU

MANI KARIKULAM

MATHEW THATTAMATTOM

JOSE MANAKATTU

Related Posts