PRAVASI

ചിക്കാഗോ മാർത്തോമ്മാ യുവജനസഖ്യം പ്രവർത്തനോദ്ഘാടനവും ധ്യാനയോഗവും ഏപ്രിൽ 6 ശനിയാഴ്ച

Blog Image

ചിക്കാഗോ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ 2024 വർഷത്തെ പ്രവർത്തനോദ്ഘാടനവും ധ്യാനയോഗവും ഏപ്രിൽ 6 ശനിയാഴ്ച വൈകിട്ട് 5 മണിമുതൽ ചിക്കാഗോ മാർത്തോമ്മാ പള്ളിയിൽ വെച്ച് നടത്തപ്പെടും.


ചിക്കാഗോ: ചിക്കാഗോ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ 2024 വർഷത്തെ പ്രവർത്തനോദ്ഘാടനവും ധ്യാനയോഗവും ഏപ്രിൽ 6 ശനിയാഴ്ച വൈകിട്ട് 5 മണിമുതൽ ചിക്കാഗോ മാർത്തോമ്മാ പള്ളിയിൽ വെച്ച് നടത്തപ്പെടും. "വന്നു കാണ്മിൻ" എന്ന പഠന വിഷയത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിക്കാഗോ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം മാർത്തോമ്മാ നോർത്ത് അമേരിക്കൻ ഭദ്രാസന കൗൺസിൽ അംഗം റവ. അജിത് കെ തോമസ് നിർവ്വഹിക്കും. ചിക്കാഗോ മാർത്തോമ്മാ യുവജനസഖ്യം പ്രസിഡന്റ് റവ. എബി എം തോമസ് തരകൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ശാഖാ യുവജനസഖ്യം വൈസ് പ്രസിഡന്റ് റവ. ഷെറിൻ വി ഉമ്മൻ, യുവജനസഖ്യം റീജിയൺ ഭാരവാഹികൾ, ചിക്കാഗോ മാർത്തോമ്മാ ഇടവക ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. 

ഉദ്‌ഘാടന സമ്മേളനത്തെ തുടർന്ന് 6:30-ന് യുവജനസഖ്യം ധ്യാനയോഗവും നടക്കും. യുവജനസഖ്യം പ്രവർത്തനോദ്ഘാടന സമ്മേളനത്തിലേക്കും ധ്യാനയോഗത്തിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി ചിക്കാഗോ മാർത്തോമ്മാ യുവജനസഖ്യം സെക്രട്ടറി ലിനു എം ജോസഫ് അറിയിച്ചു.

Related Posts